Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 11:58 PM GMT Updated On
date_range 25 Jan 2022 11:58 PM GMTപൂർവവിദ്യാർഥിയുടെ കരവിരുതിൽ വിദ്യാലയമുറ്റത്ത് കലാം ശിൽപം
text_fieldsപൂർവവിദ്യാർഥിയുടെ കരവിരുതിൽ വിദ്യാലയമുറ്റത്ത് കലാം ശിൽപംപയ്യന്നൂർ: പൂർവവിദ്യാർഥിയുടെ കരവിരുതിൽ കുന്നരു എ.യു.പി സ്കൂൾ അങ്കണത്തിൽ മുൻ പ്രസിഡന്‍റ് ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്‍റെ ജീവൻതുടിക്കുന്ന ശിൽപം. വിദ്യാലയത്തിലെ 2005 ബാച്ച് 'ചങ്ങാത്ത'ത്തിന്‍റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് സ്ഥാപിച്ച ഡോ. കലാമിന്‍റെ പ്രതിമ റിപ്പബ്ലിക് ദിനത്തിൽ അനാച്ഛാദനം ചെയ്യും. ബാച്ച് പൂർവവിദ്യാർഥികൂടിയായ യുവശിൽപി പ്രണവ് കെ. കാരന്താറ്റിൽ ആണ് ശിൽപം നിർമിച്ചത്. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ ഉദ്ഘാടനം ചെയ്യും. മുൻ ഹെഡ് മാസ്റ്ററും സ്കൂൾ മാനേജറുമായ പി. രവീന്ദ്രൻ ശിൽപം അനാച്ഛാദനം ചെയ്യും. മൂന്നരയടി ഉയരവും രണ്ടരയടി വീതിയുമുള്ള അർധകായഫൈബർ ശിൽപം ആറു മാസമെടുത്താണ് പൂർത്തിയാക്കിയത്. പ്രണവ് മുമ്പ് ഭഗത് സിങ്ങിന്‍റെ ശിൽപം നിർമിച്ചിട്ടുണ്ട്. -----------------------പി. വൈ. ആർ ശിൽപം.പ്രണവ് കെ. കാരന്താറ്റിൽ ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്‍റെ ശിൽപം നിർമിക്കുന്നു
Next Story