Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'കല്യാശ്ശേരി മണ്ഡലം:...

'കല്യാശ്ശേരി മണ്ഡലം: ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം'

text_fields
bookmark_border
പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിൽ ഉപ്പുവെള്ളം തടയുന്നതിന് സമർപ്പിച്ച പദ്ധതികൾക്ക് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എം. വിജിൻ എം.എൽ.എ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. മാട്ടൂൽ, ചെറുകുന്ന്, മാടായി ഏഴോം, പട്ടുവം, കല്യാശ്ശേരി, കണ്ണപുരം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി - പാണപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിൽ ഉപ്പുവെള്ളം കയറി കിണറുകളിലെ കുടിവെള്ളം മലിനമാവുകയും കൃഷി നശിക്കുകയും ചെയ്യുന്നത് തടയാൻ ശാശ്വത നടപടി ഉണ്ടാകണം. പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്നിരുന്നു. ഇതി​ന്‍റെ അടിസ്ഥാനത്തിൽ മൈനർ ഇറിഗേഷൻ വകുപ്പ് 33 പുതിയ പ്രവൃത്തികളും 20 അറ്റകുറ്റ പ്രവൃത്തികളും മേജർ ഇറിഗേഷൻ വകുപ്പ് 23 പുതിയ പ്രവൃത്തികളും ഉൾപ്പെടെ 92.52 കോടിയുടെ പദ്ധതി അംഗീകാരത്തിനായി സർക്കാറിൽ സമർപ്പിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story