Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 11:58 PM GMT Updated On
date_range 23 Jan 2022 11:58 PM GMTറോഡ് വീതികൂട്ടി നവീകരിക്കണം
text_fieldsഎടക്കാട്: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ സി.വി. ഇബ്രാഹിം മാസ്റ്റർ റോഡ് ശോച്യാവസ്ഥയിൽ. മാരാൻകണ്ടി തോടിനോട് ചേർന്ന് പോകുന്ന റോഡിൽ മഴക്കാലമായാൽ വെള്ളം കയറി ഗതാഗതതടസ്സവും കാൽനടയും പ്രയാസമാണ്. എടക്കാട് നിന്ന് പാച്ചാക്കര സ്കൂൾ വഴി മുഴപ്പിലങ്ങാട് എത്തുന്ന റോഡിന് മണപ്പുറം പള്ളി മുതൽ പാച്ചാക്കര വരെ മൂന്ന് കിലോമീറ്റർ ആവശ്യത്തിന് വീതി ഇല്ലാത്തത് ഗതാഗതക്കുരുക്കിന് കാരണമാവുന്നു. പല സ്ഥലത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. റോഡിന്‍റെ തുടക്കത്തിൽ നവീകരണം ലക്ഷ്യമിട്ടാണ് എടക്കാട് മുനീറുൽ ഇസ്ലാം മദ്റസയുടെ ഒരു ഭാഗം പൊളിച്ചു നീക്കിയത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ഇബ്രാഹിം മാസ്റ്റർ റോഡിന്‍റെ ദുരവസ്ഥക്ക് മാറ്റമില്ല. മദ്റസയുടെ മുകൾ ഭാഗം പൊളിച്ച് താഴെഭാഗം അതേപടി നിലനിർത്തിയത് കാരണം റോഡ് പഴയ പോലെ വീതികുറഞ്ഞ അവസ്ഥയിൽ തന്നെയാണെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് വീതി കൂട്ടി റീ ടാറിങ് നടത്തി നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Next Story