Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമമ്പറത്ത് പുഴയിൽ...

മമ്പറത്ത് പുഴയിൽ കാണാതായയാളെ കണ്ടെത്തിയില്ല

text_fields
bookmark_border
കൂത്തുപറമ്പ്: അഞ്ചരക്കണ്ടിപ്പുഴയിൽ കാണാതായ മധ്യവയസ്കനെ ഇനിയും കണ്ടെത്താനായില്ല. കണ്ടംകുന്ന് സ്വദേശി രാമകൃഷ്ണനെയാണ് (55) മമ്പറം പാലത്തിന് സമീപം കാണാതായത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ്,​ പുഴയിൽ കുളിക്കാനിറങ്ങിയ രാമകൃഷ്ണനെ ഒഴുക്കിൽപെട്ട് കാണാതായത്. ഏറെക്കാലമായി മമ്പറത്ത് റോഡരികിൽ കുടിൽകെട്ടി താമസിച്ചുവരുന്ന രാമകൃഷ്ണൻ കണ്ടംകുന്ന് സ്വദേശിയാണ്. മമ്പറം പാലത്തിന് സമീപമാണ് രാമകൃഷ്ണൻ ഒഴുക്കിൽപെട്ടത്. കൂത്തുപറമ്പ് അഗ്​നിരക്ഷസേന ഉടൻ പുഴയിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിണറായി പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് ശനിയാഴ്ചയും തിരച്ചിൽ തുടർന്നത്.
Show Full Article
TAGS:
Next Story