Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 12:04 AM GMT Updated On
date_range 22 Jan 2022 12:04 AM GMTനന്മയും കാരുണ്യവുമാണ് മാനവികത -മുനവറലി തങ്ങൾ
text_fieldsപഴയങ്ങാടി: മനുഷ്യർ നന്മയുടെ വക്താക്കളും സഹജീവികളോട് കരുണയുള്ളവരുമാകണമെന്നും നന്മയും കാരുണ്യവുമാണ് മാനവികതയെന്നും പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. മുട്ടം വാദിഹുദ വിമൻസ് അക്കാദമിയിൽ ആരംഭിച്ച ഹിഫ്ദുൽ ഖുർആൻ കോഴ്സിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന വനിത വിഭാഗം ജനറൽ സെക്രട്ടറി പി. റുക്സാന മുഖ്യപ്രഭാഷണം നടത്തി. മാടായി -മാട്ടൂൽ പഞ്ചായത്തുകളിലെ ഖുർആൻ ഹൃദിസ്ഥമാക്കിയവരെയും പുതിയ കോഴ്സിന് പ്രവേശനം നേടിയവരെയും അനുമോദിച്ചു. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കായിക്കാരൻ സഹീദ്, വാദിഹുദ ഗ്രൂപ് മാനേജിങ് ഡയറക്ടർ എസ്.എ.പി. അബ്ദുൽ സലാം, മുസ്ലിം ലീഗ് കല്യാശ്ശേരി മണ്ഡലം പ്രസിഡന്‍റ് എസ്.കെ.പി. സക്കരിയ, വാദിഹുദ ഗ്രൂപ് ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദ് സാജിദ് നദ്‌വി, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡന്‍റ് പി.ടി.പി. സാജിദ, പി.ടി.എ പ്രസിഡന്‍റ് സാലിം, മാനേജർ ഫാറൂഖ് ഉസ്മാൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എൻ.എം. മൂസ സ്വാഗതവും അമീർ റഹ്മാൻ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് പൂർവവിദ്യാർഥി സംഗമം നടന്നു. സൈനബ് സാഹിറ, എസ്.എൽ.പി. ആയിഷബി, വി.കെ. ഹസീന എന്നിവർ നേതൃത്വം നൽകി. --------------------- ചിത്രവിശദീകരണം: മുട്ടം വാദിഹുദ വിമൻസ് അക്കാദമിയിൽ ആരംഭിച്ച ഹിഫ്ദുൽ ഖുർആൻ കോഴ്സിന്‍റെ ഉദ്ഘാടനം പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
Next Story