Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 11:59 PM GMT Updated On
date_range 21 Jan 2022 11:59 PM GMTപഴയങ്ങാടി ശിഹാബ് തങ്ങൾ വില്ലേജ് നാടിന് സമർപ്പിച്ചു
text_fieldsശ്രീകണ്ഠപുരം: പ്രളയ പുനരധിവാസത്തിന്‍റെ ഭാഗമായി ശ്രീകണ്ഠപുരം പഴയങ്ങാടി ബദരിയ നഗറിൽ മുസ്ലിം ലീഗും ഗ്ലോബൽ കെ.എം.സി.സിയും ചേർന്ന് നിർമിച്ച ശിഹാബ് തങ്ങൾ വില്ലേജ് നാടിന് സമർപ്പിച്ചു. പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്തു. വില്ലേജ് ചെയർമാൻ പി.ടി.എ. കോയ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എസ്. മുഹമ്മദ് എം.എസ്.എഫ് ലൈബ്രറി കൈമാറ്റവും എം.പി.എ. റഹീം യൂത്ത് ലീഗ് ഗ്രീൻ സ്റ്റാർ ഫുട്ബാൾ ടൂർണമൻെറ് ലോഗോ പ്രകാശനവും നിർവഹിച്ചു. ടി.എൻ.എ. ഖാദർ, വി.എ. റഹീം, സി.കെ. മുഹമ്മദ്, കെ. സലാഹുദ്ദീൻ, പി.ടി. മുഹമ്മദ്, വി.പി. മൂസാൻ, കെ. ശിവദാസൻ, എ.കെ. നൗഷാദ്, പി.ടി. ഗഫൂർ, എൻ.പി. സിദ്ദീഖ്, കെ.പി.എ. റഹ്മാൻ, എൻ.പി. റഷീദ്, എ.പി. മർസൂഖ് എന്നിവർ സംസാരിച്ചു. പഴയങ്ങാടിയിൽ വീട് പൂർണമായും നശിച്ചവർക്ക് ഫ്ലാറ്റ് രീതിയിൽ താമസസൗകര്യം ഒരുക്കുന്ന പദ്ധതിയാണ് ശിഹാബ് തങ്ങൾ വില്ലേജ്. നിലവിൽ 60 ലക്ഷം രൂപ ചെലവിൽ, രണ്ട് കിടപ്പുമുറികളും ഫർണിച്ചറുകളുമുള്ള മൂന്ന് ഫ്ലാറ്റുകളാണ് ഒരുക്കിയത്. രണ്ടാം ഘട്ടത്തിൽ 40 ലക്ഷം ചെലവിൽ ഒരു ഫ്ലാറ്റും വനിതകളെയും യുവജനങ്ങളെയും കേന്ദ്രീകരിച്ചുള്ള തൊഴിൽ പരിശീലന കേന്ദ്രവും വിദ്യാഭ്യാസ പരിശീലന കേന്ദ്രവും ഒരുക്കുന്നുണ്ട്.
Next Story