Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൗജന്യ കോവിഡ് പരിശോധന...

സൗജന്യ കോവിഡ് പരിശോധന പുനഃസ്ഥാപിക്കണം

text_fields
bookmark_border
സൗജന്യ കോവിഡ് പരിശോധന പുനഃസ്ഥാപിക്കണംകൂത്തുപറമ്പ്​: താലൂക്ക് ആശുപത്രിയിൽ സൗജന്യ കോവിഡ് പരിശോധന നിർത്തിവെച്ചത്​ സാധാരണക്കാർക്ക് തിരിച്ചടിയായി. സൗജന്യ പരിശോധന പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർധിച്ചുവരുമ്പോഴാണ് കൂത്തുപറമ്പ്​ താലൂക്ക് ആശുപത്രിയിൽ സൗജന്യ കോവിഡ് പരിശോധന നിർത്തിയത്​. ആയിരക്കണക്കിന് രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവും രോഗികൾക്ക് ദുരിതമായി. നേരത്തേ നൂറുകണക്കിന് ആളുകളാണ് പ്രതിദിനം കോവിഡ് പരിശോധനക്ക് താലൂക്ക് ആശുപത്രിയെ ആശ്രയിച്ചിരുന്നത്. എന്നാൽ, സൗജന്യ പരിശോധന നിർത്തിയതോടെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്​.ഈ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെ താലൂക്ക് ആശുപത്രിയുടെ കീഴിൽ സൗജന്യ കോവിഡ് പരിശോധന പുനഃസ്ഥാപിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു. സ്വകാര്യ ലാബുകളുടെ കൊള്ള അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് കുത്തുപറമ്പ്​ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറികെ.സമിത്ത്, പ്രസിഡൻ്റ് പി. അനീഷ് എന്നിവർ ഇതുസംബന്ധിച്ച് അധികൃതർക്ക് നിവേദനം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story