Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 12:05 AM GMT Updated On
date_range 21 Jan 2022 12:05 AM GMTജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം ഇന്ന്; കടുത്ത നിയന്ത്രണത്തിന് സാധ്യത
text_fieldsകണ്ണൂർ: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ജില്ലയിലും കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത. വെള്ളിയാഴ്ച നടക്കുന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം നിയന്ത്രണങ്ങൾക്ക് രൂപം നൽകുമെന്നാണ് സൂചന. വെള്ളിയാഴ്ച ഉച്ച 12ന് ഓൺലൈനായാണ് യോഗം. ജില്ലയിൽ അനുദിനം രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച 1,973 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ചത്തെ രോഗ നിരക്ക് (ടി.പി.ആർ) 34.9 ശതമാനമാണ്. കഴിഞ്ഞ മൂന്നുദിവസത്തെ ടി.പി.ആർ 32.7 ശതമാനം. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,05,053 ആണ്. വ്യാഴാഴ്ച ചെയ്ത 5650 എണ്ണം ഉൾപ്പെടെ ഇതുവരെ 24,77,968 പരിശോധനകളാണ് നടത്തിയത്.
Next Story