Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 11:58 PM GMT Updated On
date_range 20 Jan 2022 11:58 PM GMTതരംഗമായി 'ഞങ്ങളിടം'
text_fieldsതലശ്ശേരി: തലശ്ശേരിക്കാരിയായ ഗായിക സിമ്യ ഹംദൻ കൂട്ടുകാർക്കൊപ്പം പാടിയ പാട്ട് നവമാധ്യമങ്ങളിൽ വൈറലാവുന്നു. പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളജിലെ 2008-11 ബാച്ചിലെ സംഗീത വിദ്യാർഥികൾ ഒരുക്കിയ 'ഞങ്ങളിടം' വീഡിയോ ആൽബം യൂട്യൂബിൽ നാല് ദിവസം കൊണ്ട് 8000ത്തിൽപരം പേരാണ് കണ്ടത്. പഠിച്ചിരുന്ന കലാലയത്തിൽ പൂർവ വിദ്യാർഥി സംഗമത്തിന്‍റെ ഭാഗമായി തയാറാക്കിയതാണ് സംഗീത ആൽബം. 11 വർഷത്തിനുശേഷം നടന്ന പുന:സമാഗമം അവിസ്മരണീയമാക്കാനുള്ള തീരുമാനമാണ് ഈ മനോഹര ഗാനത്തിന്‍റെ പിറവിക്ക് പിന്നിൽ. സിമ്യ ഹംദനോടൊപ്പം സിധേഷ് കൃഷ്ണൻ, മിത്യ മിഥുൻ എന്നിവരാണ് ഗാനം ആലപിച്ചിട്ടുള്ളത്. 2008-11 ബാച്ചിലെ വിദ്യാർഥികൾ മാത്രം അഭിനയിച്ച ആൽബം സംവിധാനം ചെയ്തത് നവാഗതനായ നിധിൻ ആനന്ദാണ്. പ്രദീപ് പുതുശ്ശേരി ഛായാഗ്രഹണം നിർവഹിച്ചു. സുമീഷ് ഗംഗാസുന്ദറിന്‍റെ വരികൾക്ക് അജിത് ഭവാനി സംഗീതം നൽകി. സിധേഷ് കൃഷ്ണനാണ് പശ്ചാത്തല സംഗീതം. എഡിറ്റിങ് ശ്രീജിത് വിജയൻ. മില്ലേനിയം വിഡിയോസിന്‍റെ യൂട്യൂബ് ചാനലിലാണ് ഇത് റിലീസ് ചെയ്തിട്ടുള്ളത്. മാപ്പിളപ്പാട്ടുകളടക്കം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് തലശ്ശേരിക്കാരി സിമ്യ ഹംദൻ. ------------- പടം..... 'ഞങ്ങളിടം' വിഡിയോ ആൽബത്തിൽ സിമ്യ ഹംദൻ കൂട്ടുകാർക്കൊപ്പം
Next Story