Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 12:03 AM GMT Updated On
date_range 20 Jan 2022 12:03 AM GMTതീരദേശ പാതകൾക്ക് അനുമതി
text_fieldsപയ്യന്നൂർ: കേരള സർക്കാർ ഹാർബർ എൻജിനീയറിങ് വകുപ്പ് പദ്ധതിയിൽ പയ്യന്നൂർ മണ്ഡലത്തിലെ രണ്ടുറോഡുകൾ നവീകരിക്കുന്നതിനായി 187.30 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. പയ്യന്നൂർ നഗരസഭയിലെ മുല്ലക്കോട് തലോത്ത് വയൽ റോഡ് -146.9 ലക്ഷം, തോട്ടം കടവ് പാലം മീൻകുഴി ഡാം റോഡ് 40.40 ലക്ഷം എന്നിവയുടെ നിലവാരം ഉയർത്തുന്നതിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് റോഡുപണി ഉടൻ ആരംഭിക്കാൻ എം.എൽ.എ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
Next Story