Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 11:59 PM GMT Updated On
date_range 19 Jan 2022 11:59 PM GMTപൂർവ വിദ്യാർഥി സ്നേഹസംഗമം
text_fieldsശ്രീകണ്ഠപുരം: ഗവ. ഹയർസെക്കൻഡറി സ്കൂൾ 1988 എസ്.എസ്.എൽ.സി ബാച്ചിന്റെ സ്നേഹ സംഗമം 'ഓട്ടോഗ്രാഫ് @88' എന്ന പേരിൽ നടത്തി. 33 വർഷത്തിനുശേഷമുള്ള ഒത്തുചേരലിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ ഓൺലൈനായി പങ്കെടുത്തു. ഗായകൻ തേജസ് അതിഥിയായി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.വി. ഷാജി, പി.പി. അഷറഫ്, പി.വി. ഗോപിനാഥ്, ഇ.വി. വിനോദ് എന്നിവർ സംസാരിച്ചു. പൂർവാധ്യാപകരായ ശശിധരൻ, കെ.പി. അബ്ദുല്ലക്കുട്ടി, കെ.എൻ. അനിരുദ്ധൻ, സി. അബു എന്നിവർ പങ്കെടുത്തു. സ്കൂളിനുള്ള സ്നേഹോപഹാരവും എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കുള്ള യൂനിഫോം വിതരണവും നടത്തി. 1988ലെ പ്രധാനാധ്യാപകനും ശ്രീകണ്ഠപുരം റഫറൻസ് ലൈബ്രറി, കമ്യൂണിറ്റി ഹാൾ, ഓഫിസേഴ്സ് ക്ലബ് എന്നിവയുടെ സ്ഥാപകനുമായ കെ.ജി. ഭാസ്കരൻ മാസ്റ്ററുടെ പേരിലുള്ള സ്മരണിക പ്രസിദ്ധീകരിക്കാൻ സംഗമത്തിൽ തീരുമാനിച്ചു.
Next Story