Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 12:11 AM GMT Updated On
date_range 19 Jan 2022 12:11 AM GMTകെ.പിയുടെ സാംസ്കാരിക നിക്ഷേപങ്ങൾ അതുല്യം -പി.സി. വിഷ്ണുനാഥ് എം.എൽ.എ
text_fieldsbookmark_border
പയ്യന്നൂർ: കെ.പി. കുഞ്ഞിരാമ പൊതുവാൾ രൂപംകൊടുത്ത പ്രസ്ഥാനങ്ങൾ നാടിന്റെ സാംസ്കാരിക രംഗത്തെ മാറ്റിമറിക്കുന്ന ഈടുറ്റ നിക്ഷേപങ്ങളായി മാറിയെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ അഭിപ്രായപ്പെട്ടു. സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു എം.എൽ.എ. ഗാന്ധിയൻ കാലഘട്ടത്തിന്റെ ധീരതയുടെ പ്രതീകങ്ങളായിരുന്നു കെ.പിയുടെ കാലത്തെ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. സി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.കെ. കുഞ്ഞികൃഷ്ണൻ, വി.എം. ദാമോദരൻ, പി. കമ്മാര പൊതുവാൾ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ അംഗീകാരം നേടിയ കെ.യു. മനോജ്, സി.കെ. സുനിൽ, അജിഷ പ്രഭാകരൻ, ദേശീയ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിൽ പോൾവാട്ടിൽ സ്വർണം നേടിയ എ.കെ. സിദ്ധാർഥ്, യുവജനക്ഷേമ ബോർഡ് യൂത്ത് ഫോട്ടോഗ്രഫി അവാർഡ് നേടിയ ശ്രീരാഗ് രഘു എന്നിവരെ അനുമോദിച്ചു. യു. രാജേഷ് സ്വാഗതവും പി. അശോകൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story