Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവികസനത്തിന് നവീകരണം...

വികസനത്തിന് നവീകരണം അനിവാര്യം -മന്ത്രി എം.വി. ഗോവിന്ദൻ

text_fields
bookmark_border
പയ്യന്നൂർ: കാലത്തിനൊത്ത് നവീകരിക്കാതെ കേരളത്തിനു മുന്നോട്ടു പോകാനാവില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി പബ്ലിക്ക്​ റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ജില്ലതല ഉദ്ഘാടനം പയ്യന്നൂർ ഷേണായി സ്‌ക്വയറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. നീതി ആയോഗിന്‍റെ സൂചികപ്രകാരം പാവങ്ങൾ ഗുണമേന്മയോടെ ജീവിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ് കേരളം. വികസിത രാജ്യങ്ങൾക്കൊപ്പം നിൽക്കുന്ന വികസനക്കുതിപ്പാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. വിമർശനങ്ങൾ പരിശോധിച്ച് ക്രിയാത്മകമായ ഇടപെടലിലൂടെ കെ-റെയിൽ പദ്ധതി സാധ്യമാക്കുമെന്നും 50 വർഷത്തിനപ്പുറത്തേക്കുള്ള വികസനമാണ് കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ വെള്ളൂർ ജവഹർ വായനശാല, പയ്യന്നൂരിലെ സഞ്ജയൻ സ്മാരക വായനശാല, മഹാദേവ ദേശായി സ്മാരക വായനശാല, കസ്തൂർബ സ്മാരക ഗ്രന്ഥാലയം, സ്വാമി ആനന്ദതീർഥ സ്മാരക ഗ്രന്ഥാലയം പ്രവർത്തകർക്കൊപ്പം മന്ത്രി എം.വി. ഗോവിന്ദൻ സ്വാതന്ത്ര്യ സ്മൃതി ദീപം തെളിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമായി നടത്തിയ 'കണ്ണൂർ കാഴ്ചകൾ' വിഡിയോ നിർമാണ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരവും കാഷ് പ്രൈസും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഗ്രാമപഞ്ചായത്തുകളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം ചെറുപുഴ ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനം കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനം നടുവിൽ ഗ്രാമപഞ്ചായത്തും ഏറ്റുവാങ്ങി. നഗരസഭ വിഭാഗത്തിൽ ഒന്നാം സ്ഥാനം കൂത്തുപറമ്പ് നഗരസഭ, രണ്ടാം സ്ഥാനം പയ്യന്നൂർ നഗരസഭ എന്നിവയും ഏറ്റുവാങ്ങി. വിദ്യാർഥികൾക്കായി നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കെ. ജീവൻ, രണ്ടാം സ്ഥാനം നേടിയ കെ.പി. ദർഷിദ്, മൂന്നാം സ്ഥാനം നേടിയ റിച്ചാർഡ് സജി, മാർട്ടിൻ സാജു എന്നിവർക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും ചടങ്ങിൽ സമ്മാനിച്ചു. പയ്യന്നൂർ നഗരസഭാധ്യക്ഷ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. വത്സല വിശിഷ്ടാതിഥിയായി. കേരള പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി. മോഹനൻ, തഹസിൽദാർ കെ. ബാലഗോപാലൻ, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, സംഘാടക സമിതി കൺവീനറും പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ കെ. ശിവകുമാർ, ജില്ല ഇൻഫർമേഷൻ ഓഫിസ് അസി. എഡിറ്റർ പി.പി. വിനീഷ്, വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പയ്യന്നൂർ മഹാദേവഗ്രാമം കോൽക്കളി സംഘത്തിന്‍റെ ചരടുകുത്തി കോൽക്കളി, തായിനേരി എസ്.എസ് കലാവേദിയുടെ ദഫ്മുട്ട്, കണ്ടോത്ത് ശ്രീകൂർമ്പ ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിന്‍റെ പൂരക്കളി എന്നീ കലാപരിപാടികളും അരങ്ങേറി.
Show Full Article
TAGS:
Next Story