Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആ​ന​മ​തി​ൽ...

ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മാ​ണ പ്രവൃത്തി ത​ട​ഞ്ഞു

text_fields
bookmark_border
ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മാ​ണ പ്രവൃത്തി ത​ട​ഞ്ഞുകേ​ള​കം: പ​ഞ്ചാ​യ​ത്തി​ലെ വ​ള​യഞ്ചാ​ലി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. പൊ​ട്ടി​യ സ്ലാ​ബി​ന്​ മു​ക​ളി​ൽ ക​രി​ങ്ക​ല്ല്​ ഇടാൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​വൃ​ത്തി ത​ട​ഞ്ഞ​ത്. 2020ലെ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് ഈ ​ഭാ​ഗ​ത്തെ ആ​ന ​പ്ര​തി​രോ​ധമ​തി​ൽ ത​ക​ർ​ന്ന​ത്. അ​ടി​ത്ത​റക്കാ​യി നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് പൊ​ട്ടിത്താ​ഴു​ക​യും പി​ല്ല​റി​നി​ട​യി​ലെ ക​രി​ങ്ക​ൽ പാക്കിങ്​ ഇ​ള​കി​പ്പോ​കു​ക​യും ചെ​യ്തു.പൊ​ളി​ഞ്ഞ ഭാ​ഗ​ത്തു​കൂ​ടെ കാ​ട്ടാ​ന ക​ട​ക്കാ​തി​രി​ക്കാ​ൻ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ങ്ക​ല്ലു​ക​ൾ അ​ടു​ക്കി​വെ​ച്ചി​രു​ന്നു. ഇ​തി​ന്​ മു​ക​ളിൽ ക​രി​ങ്ക​ൽ കെ​ട്ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നി​ർ​മാ​ണം നി​ർ​ത്തിവെക്കാ​ൻ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്തി​യ ശേ​ഷ​മേ പു​ന​ർ​നി​ർ​മി​ക്കൂ​വെ​ന്ന് പി​ന്നീ​ട് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story