Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 11:58 PM GMT Updated On
date_range 17 Jan 2022 11:58 PM GMTപൊലീസിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
തലശ്ശേരി: എരഞ്ഞോളി ചാത്തങ്കണ്ടി ക്ഷേത്രത്തിന് സമീപം പൊലീസുകാരനെ ആക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത രണ്ട് ബി.ജെ.പി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. എരഞ്ഞോളി കച്ചുമ്പ്രം താഴയിലെ നിജിൽ (22), എരഞ്ഞോളിയിലെ ശ്രീറാം പ്രസാദ് (25) എന്നിവരാണ് ഞായറാഴ്ച രാത്രി പിടിയിലായത്. പ്രദേശത്ത് ബഹളം നടക്കുന്നതായുള്ള വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതായിരുന്നു. പട്രോളിങ് നടത്തുമ്പോൾ ചാത്തങ്കണ്ടി എന്ന സ്ഥലത്ത് ബഹളമുണ്ടാക്കുകയായിരുന്ന മൂന്നോളം ആളുകളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച സി.പി.ഒ പ്രശോഭിനെ ഇരുമ്പ് വടികൊണ്ട് കൈക്ക് അടിച്ചുപരിക്കേൽപിച്ച സംഭവത്തിലാണ് നിജിൽ, ശ്രീറാം പ്രസാദ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും ആക്രമിച്ചു പരിക്കേൽപിച്ചതിനുമാണ് കേസ്. പടം.... അറസ്റ്റിലായ പ്രതികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story