Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 12:12 AM GMT Updated On
date_range 17 Jan 2022 12:12 AM GMTകലുങ്കുകൾ നിർമിക്കണം
text_fieldsbookmark_border
കലുങ്കുകൾ നിർമിക്കണം പാപ്പിനിശ്ശേരി: പുതിയ ദേശീയപാത റോഡ് തുരുത്തി പട്ടികജാതി കോളനിയിലൂടെ നിർമിക്കുമ്പോൾ രണ്ടോ മൂന്നോ കലുങ്കുകൾ നിർമിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി തുരുത്തി സമ്മേളനം ആവശ്യപ്പെട്ടു. കോളനിയെ രണ്ടായി മുറിച്ചാണ് പാത കടന്നുപോകുന്നത്. കലുങ്കുകൾ നിർമിച്ചില്ലെങ്കിൽ മഴക്കാലത്ത് കോളനി മുങ്ങിപ്പോകാൻ സാധ്യതയുണ്ട്. പി.കെ.എസ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി ഏരിയ പ്രസിഡൻറ് ഇ. രാഘവൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ. അജിത, ടി. പുഷ്പ, കെ. അനീഷ് ബാബു, സി.എച്ച്. കുമാരി, ടി. നളിനി, എ. ശ്രീജ, കെ. അജിത, എ. ശ്രീജ, ഹൈമ, കെ. ജാനകി, സരോജിനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story