Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 12:10 AM GMT Updated On
date_range 17 Jan 2022 12:10 AM GMTറെയിൽവേ പാഴ്സൽ മോഷണം: പ്രധാന പ്രതി അറസ്റ്റിൽ
text_fieldsറെയിൽവേ പാഴ്സൽ മോഷണം: പ്രധാന പ്രതി അറസ്റ്റിൽതലശ്ശേരി: റെയിൽവേയുടെ പാഴ്സൽ വാനുകൾക്കുള്ളിൽനിന്ന് വിലപിടിപ്പുള്ള പാഴ്സലുകൾ മോഷ്ടിക്കുന്ന അന്തർസംസ്ഥാന സംഘത്തിലെ പ്രധാനി പിടിയിൽ. തമിഴ്നാട് സ്വദേശി സയ്യിദ് ഇബ്രാഹീമി (48) നെയാണ് ആർ.പി.എഫ് ഇൻസ്പെക്ടർ ബിനോയ് ആൻറണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിവിധ സംസ്ഥാനങ്ങളിലായി ഇത്തരത്തിലുള്ള നിരവധി മോഷണ കേസുകളിൽ ഇബ്രാഹീം പ്രതിയാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് പിടിയിലായത്.മോഷണത്തിനായി എത്തിയ ഇബ്രാഹീമിനെ ആർ.പി.എഫ് കൈയോടെ പിടികൂടുകയായിരുന്നു. തലശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ആർ.പി.എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. അസി. സബ് ഇൻസ്പെക്ടർ എം.കെ. ശ്രീലേഷ്, അബ്ദുൽ സത്താർ, ഒ.കെ. അജീഷ്, സജേഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായത്. 2020 ജനുവരിയിൽ തലശ്ശേരിയിലെ ഒരു വ്യാപാരി മുംബൈയിൽനിന്ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് ബുക്ക് ചെയ്ത തുണിത്തരങ്ങൾ അടങ്ങിയ നാല് പാഴ്സലുകൾ മോഷണംപോയ കേസിന്‍റെ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്.-------------------------------------പടം.... പ്രതി ഇബ്രാഹീം ആർ.പി.എഫ് ഉദ്യോഗസ്ഥർക്കൊപ്പം
Next Story