Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 12:09 AM GMT Updated On
date_range 17 Jan 2022 12:10 AM GMTലൈബ്രറി കൗൺസിൽ പുസ്തകോത്സവം സമാപിച്ചു
text_fieldsലൈബ്രറി കൗൺസിൽ പുസ്തകോത്സവം സമാപിച്ചുPUSTAKOLSAVAM SAMAPANAM.... ജില്ല ലൈബ്രറി കൗൺസിൽ വികസനസമിതി സംഘടിപ്പിച്ച പുസ്തകോത്സവം സമാപനം ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നുകണ്ണൂർ: കലക്ടറേറ്റ് മൈതാനിയിൽ ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന, പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, അഡ്വ. പി. സന്തോഷ് കുമാർ, എം.കെ. മനോഹരൻ, ഇ.പി.ആർ. വേശാല, ഒ.കെ. വിനീഷ്, പി.പി. ബാബു തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് മുകുന്ദൻ മഠത്തിൽ സ്വാഗതവും എം.കെ. രമേഷ് കുമാർ നന്ദിയും പറഞ്ഞു.പുസ്തകോത്സവത്തോടനുബന്ധിച് സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സര വിജയികൾക്കുള്ള കാഷ് അവാർഡും പ്രശസ്തിപത്രവും വിതരണം ചെയ്തു. ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. ജിനേഷ് കുമാർ എരമം, എം.കെ. രമേഷ് കുമാർ, മനോജ് കുമാർ പഴശ്ശി, പ്രസാദ് കൂടാളി എന്നിവർ സംസാരിച്ചു.പൊതുവിഭാഗത്തിൽ കെ.വി. അഷിത്ത് ഒന്നാം സ്ഥാനവും ഷബിന ബബിൻ രണ്ടാം സ്ഥാനവും നേടി. വിദ്യാർഥി വിഭാഗത്തിൽ ജീവൻ ജിനേഷ് ഒന്നാം സ്ഥാനവും രവീണ രമേശ് പ്രോത്സാഹന സമ്മാനവും നേടി. പോസ്റ്റർ നിർമാണ മത്സരത്തിലെ വിജയികൾക്കുള്ള കാഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു. സമാപനത്തോടനുബന്ധിച്ച് ജില്ല ലൈബ്രറി കൗൺസിൽ ജീവനക്കാർ തിരുവാതിരക്കളി അവതരിപ്പിച്ചു.
Next Story