Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 12:02 AM GMT Updated On
date_range 17 Jan 2022 12:02 AM GMTപ്ലാസ്റ്റിക് ബദൽ ഉൽപന്ന മേള
text_fieldsഅഴിയൂർ: ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ദ്വിദിന പ്ലാസ്റ്റിക് ബദൽ ഉൽപന്ന വിപണന മേള കുഞ്ഞിപള്ളിയിൽ സംഘടിപ്പിച്ചു. ആദ്യ വിൽപന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.കെ. രാമചന്ദ്രൻ, വ്യാപാരി വ്യവസായി സമിതി പഞ്ചായത്ത് സെക്രട്ടറി വി.കെ. ജെനിഷ് എന്നിവർക്ക് നൽകി നിർവഹിച്ചു . മണ്ണിലേക്ക് പെട്ടന്ന് ലയിക്കുന്ന വിവിധ തരം പ്ലേറ്റുകൾ, ക്യാരി ബാഗുകൾ, ഗാർബേജ് ബാഗുകൾ, പേപ്പർ ക്യാരിബാഗുകൾ, പേപ്പർ പൗച്ചുകൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്. നാട്ടിൽ സുലഭമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം വെജിറ്റബിൾ സ്റ്റാർച്ച് കൊണ്ടുണ്ടാക്കിയ പ്രകൃതിദത്തമായ ഉൽപന്നങ്ങളുടെ ബുക്കിങ്ങും മേളയോട് അനുബന്ധിച്ച് നടന്നു. 150ഓളം വ്യാപാരികൾ മേള സന്ദർശിച്ച് ഉൽപന്നങ്ങൾ വാങ്ങി.
Next Story