Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2022 12:08 AM GMT Updated On
date_range 16 Jan 2022 12:08 AM GMTബാൻഡേജ് കെട്ടി പ്രതിഷേധിച്ചു
text_fieldsകണ്ണൂർ: നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രക്കാർ കൈകാലുകളിൽ മുറിവ് ബാൻഡേജ് കെട്ടി പ്രതീകാത്മക പ്രതിഷേധം നടത്തി. റെയിൽവേ സ്റ്റേഷനിലെ കിഴക്കെ കവാടത്തിൽ ഓവുചാലിനായി സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ തുരുമ്പിച്ച് ദ്രവിച്ച് യാത്രക്കാർക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചെയർമാൻ അഡ്വ. റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റർ ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. കെ. ജയകുമാർ, ആർട്ടിസ്റ്റ് ശശികല, രമേശൻ പനച്ചിയിൽ, വി.വി. പ്രഭാകരൻ, ജി. ബാബു, അസീസ് വടക്കുമ്പാട്, പി.കെ. മുനീർ, പി. വിജിത്ത് കുമാർ, വിനോദ് കണ്ണാടിപ്പറമ്പ്, കെ. ഹരിദാസൻ, മനോജ് കൊറ്റാളി, രാധാകൃഷ്ണൻ കടൂർ, പി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.
Next Story