Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 12:08 AM GMT Updated On
date_range 14 Jan 2022 12:08 AM GMTതളിപ്പറമ്പിൽ അനധികൃത പാർക്കിങ്ങിനെതിരെ നടപടി
text_fieldsതളിപ്പറമ്പ്: നഗരത്തിലെ അനധികൃത പാർക്കിങ്, കച്ചവടം എന്നിവക്കെതിരെ നടപടി തുടങ്ങി. നഗരത്തിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹനവകുപ്പ്, നഗരസഭ, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി പരിശോധന നടത്തി. അനധികൃത കച്ചവടം സ്വമേധയാ ഒഴിഞ്ഞുപോകുന്നതിനും പാർക്കിങ് സാധാരണ നിലയിൽ ആക്കുന്നതിനും ഞായറാഴ്ചവരെ സമയം അനുവദിച്ചിരുന്നു. തുടർന്നാണ് സംയുക്ത പരിശോധന നടത്തിയത്. നിയമലംഘനം കണ്ടാൽ ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടിയിലേക്ക് കടക്കുമെന്ന് തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്‌സിയും സി.ഐ എ.വി. ദിനേശനും വ്യക്തമാക്കി. അനധികൃത പാർക്കിങ് നിയന്ത്രണാതീതമാകുന്നതുവരെ പരിശോധന നടക്കും.
Next Story