Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 12:07 AM GMT Updated On
date_range 14 Jan 2022 12:07 AM GMTതീരദേശ റോഡുകളുടെ നവീകരണം അഞ്ചുവർഷത്തിനകം പൂർത്തിയാക്കും -മന്ത്രി
text_fieldsതലശ്ശേരി: തീരദേശ റോഡുകളുടെ നവീകരണം അഞ്ചുവർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. 80 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരദേശ റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. തലശ്ശേരി നഗരസഭയിൽ 47.5 ലക്ഷം രൂപ ചെലവിൽ നിർമിച്ച ചക്യത്ത് മുക്ക് -ടെമ്പിൾ ഗേറ്റ് റോഡും 21.5 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഗോപാലപേട്ട ഫിഷറീസ് കോമ്പൗണ്ട് റോഡും എരഞ്ഞോളി പഞ്ചായത്തിൽ 42.6 രൂപ ചെലവിൽ നിർമിച്ച മാണിക്കോത്ത് പള്ളി പുനിക്കോൽ ചെക്കിക്കുനി റോഡും മന്ത്രി ഉദ്ഘാടനം ചെയ്തു. 75 കോടി രൂപ വിവിധ പദ്ധതികൾ വഴി മത്സ്യത്തൊഴിലാളികളുടെ കൈകളിലെത്തിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഗോപാലപേട്ട ഹാർബറിൽ ഒരുക്കിയ ചടങ്ങിൽ തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി ശിലാഫലക അനാച്ഛാദനം നിർവഹിച്ചു. ഹാർബർ എൻജിനീയറിങ് തലായി സബ് ഡിവിഷൻ അസി. എൻജിനീയർ പി.പി. രശ്മി റിപ്പോർട്ട് അവതരിപ്പിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ശ്രീഷ, നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, വാർഡ് അംഗങ്ങളായ ജിഷ ജയചന്ദ്രൻ, കെ. അജേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കാരായി ചന്ദ്രശേഖരൻ, കെ. വിനയരാജ്, സി. അഹമ്മദ് അൻവർ എന്നിവർ സംസാരിച്ചു.
Next Story