Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വപ്നങ്ങൾ...

സ്വപ്നങ്ങൾ വിജയിപ്പിക്കാനുള്ളത്​ -ഡോ. അലക്സ് വടക്കുംതല

text_fields
bookmark_border
പയ്യന്നൂര്‍: മറ്റുള്ളവർക്ക് നമ്മുടെ സ്വപ്നങ്ങളുടെ വിലയറിയില്ലെങ്കിലും അവനവൻ കാണുന്ന സ്വപ്നങ്ങളെ ഓരോരുത്തർക്കും വിജയിപ്പിക്കാൻ കഴിയണമെന്ന് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല. തളിപ്പറമ്പ് പട്ടുവം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദീനസേവന സഭ സിസ്‌റ്റേഴ്‌സിന്‍റെ ആദ്യ സന്യാസഭവനമായ ഏഴിമല സന്തോഷ് ഭവന്‍ കോണ്‍വെന്റിന്‍റെ സുവർണ ജൂബിലിയാഘോഷത്തിന്‍റെ ഭാഗമായി കൃതജ്ഞത ബലിയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൊറോന വികാരി ഫാ. ബെന്നി മണപ്പാട്ട്, ഇടവക വികാരി ഫാ. ബിനോയി, ഫാ. ഷിജോ അബ്രഹാം, ഫാ. റോയി നെടുന്താനം, ഫാ. മാർട്ടിൻ, ഫാ. ജോസഫ് തണ്ണിക്കോട്, ദീനസേവന സഭ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ഫെബീന, മുൻ ജനറൽ സിസ്റ്റർ ഡാനിയേല തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story