Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 12:06 AM GMT Updated On
date_range 14 Jan 2022 12:06 AM GMTഗോത്ര വിഭാഗക്കാരുടെ ഉന്നമനത്തിന് പായസം ചലഞ്ച്
text_fieldsകല്യാശ്ശേരി: മലയോരത്ത് ആദിവാസി ഗോത്രവിഭാഗങ്ങൾക്കുള്ള വിനോദ വിജ്ഞാന കേന്ദ്രം നിർമാണത്തിന് തുക കണ്ടെത്താൻ എൻ.എസ്.എസ്. വളന്‍റിയർമാർ പായസം ചലഞ്ച് നടത്തി. കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് തുക സമാഹരണത്തിന് പുതിയ വഴി കണ്ടെത്തിയത്. പയ്യാവൂരിലാണ് എൻ.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തിൽ കെട്ടിടം നിർമിച്ച് നൽകുന്നത്. പ്രത്യേകം തയാറാക്കിയ പാത്രങ്ങളിൽ പരിപാടിയുടെ ലക്ഷ്യവും പ്രാധാന്യവും അറിയിക്കുന്ന സ്റ്റിക്കർ പതിച്ചാണ് വിൽപന നടത്തിയത്. എൻ.എസ്.എസ് യൂനിറ്റിലെ മുഴുവൻ വളന്‍റിയർമാരും വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും രക്ഷിതാക്കളും ചലഞ്ചിൽ പങ്കാളികളായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. എ.വി. സത്യേഷ് കുമാറും വളന്‍റിയർമാരും നേതൃത്വം നൽകി. ----------- ചിത്രം: ആദിവാസി ഗോത്ര വിഭാഗങ്ങൾക്കുള്ള വിനോദ വിജ്ഞാന കേന്ദ്ര നിർമാണത്തിന് തുക കണ്ടെത്താൻ കല്യാശ്ശേരി സ്കൂൾ എൻ.എസ്.എസ് വളന്‍റിയർമാർ നടത്തിയ പായസം ചലഞ്ച്
Next Story