Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലബാർ കാൻസർ സെന്‍ററിൽ...

മലബാർ കാൻസർ സെന്‍ററിൽ കുട്ടികൾക്ക് വിനോദകേന്ദ്രം

text_fields
bookmark_border
മലബാർ കാൻസർ സെന്‍ററിൽ കുട്ടികൾക്ക് വിനോദകേന്ദ്രം
cancel
തലശ്ശേരി: കോടിയേരി മലബാർ കാൻസർ സൻെറർ പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജി ബ്ലോക്കിൽ വിനോദോല്ലാസ കേന്ദ്രം സജ്ജമായി. ലയൺസ് ക്ലബ് നിർമിച്ചു നൽകിയ മിനി തിയറ്റർ, ലൈബ്രറി, കോൺഫറൻസ് ഹാൾ എന്നിവയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മിനിതിയറ്ററിൽ 56 പേർക്ക് ഒരുമിച്ച് സിനിമ കാണാനുള്ള സൗകര്യമുണ്ട്​. 50 പേർക്ക് ഇരിക്കാൻ പറ്റുന്ന കോൺഫറൻസ് ഹാളിലെ ചുമരുകളും ഇരിപ്പിടങ്ങളും ശിശുസൗഹൃദമായാണ് രൂപകൽപന ചെയ്തിട്ടുള്ളത്. അഞ്ഞൂറിലേറെ പുസ്തകങ്ങളും ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്. 31.75 ലക്ഷം രൂപയാണ് ലയൺസ് ക്ലബ് ഇതിനായി ചെലവഴിച്ചിട്ടുള്ളത്. ആരോഗ്യ മന്തി വീണാജോർജ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡോ. എസ്. രാജീവ് റിപ്പോർട്ട് അവതരിപ്പിക്കും. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ ടി.കെ. രജീഷ്, ഡോ. ടി.കെ. ജിതിൻ, ടി. അനിത, പ്രദീപ് പ്രതിഭ, അനൂപ് കേളോത്ത്, ശ്രീനിവാസ പൈ, ടി.കെ. രാജീവൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story