Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതീരദേശ റോഡുകൾ തുറന്നു

തീരദേശ റോഡുകൾ തുറന്നു

text_fields
bookmark_border
പയ്യന്നൂർ: മത്സ്യബന്ധന വകുപ്പ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പണം അനുവദിച്ച് പൂർത്തിയാക്കിയ 112 റോഡുകളുടെ ഉദ്‌ഘാടനം മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കരിവെള്ളൂർ -പെരളം പഞ്ചായത്ത് പ്രസിഡന്‍റ്​ എ.വി. ലേജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ടി. ഗോപാലൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.വി. അപ്പുക്കുട്ടൻ, ജില്ല പഞ്ചായത്തംഗം എം. രാഘവൻ , ഗ്രാമപഞ്ചായത്തംഗം കെ. പ്രഭാവതി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. നാരായണൻ, പി. ശശിധരൻ, ഇ. മുകുന്ദൻ, എ.വി. ബാലൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ മണ്ഡലത്തിൽ 318 ലക്ഷം രൂപ ചെലവഴിച്ച് എട്ടുറോഡുകളാണ് പൂർത്തീകരിച്ചത്. കണ്ടങ്കാളി സ്‌കൂൾ -കിഴക്കെ കണ്ടങ്കാളി, കണ്ടങ്കാളി സ്‌കൂൾ -റെയിൽവേ സ്റ്റേഷൻ, കാനായി തോട്ടംകടവ് -മീൻകുഴി ഡാം (പയ്യന്നൂർ മുനിസിപ്പാലിറ്റി), ശ്രീദുർഗ പെരിങ്ങവയൽ, എട്ടിക്കുളം വി.എച്ച്.സി -നിരപ്പൻചാൽ ലിങ്ക്, മാന്താൻതോട് -നീലകരച്ചാൽ, മൊട്ടക്കുന്ന് അമ്പലം (രാമന്തളി ഗ്രാമ പഞ്ചായത്ത്) കുണിയൻ -എടാട്ടുമ്മൽ (കരിവെള്ളൂർ ഗ്രാമപഞ്ചായത്ത്) എന്നീ റോഡുകളാണ് പൂർത്തീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story