Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 11:58 PM GMT Updated On
date_range 13 Jan 2022 11:58 PM GMTഓൺലൈൻ വിൽപനയുമായി സപ്ലൈകോ
text_fieldsഹോം ഡെലിവറി സൗകര്യവും ലഭ്യം കണ്ണൂർ: ജില്ലയിൽ ഓൺലൈൻ വിൽപനയും ഹോം ഡെലിവറി സൗകര്യവുമായി സപ്ലൈകോ. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. 'Supply Kerala' ആപ് പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്താണ് ഓൺലൈൻ ഓർഡറിനുപയോഗിക്കേണ്ടത്. എല്ലാ ബ്രാൻഡ് ഉൽപന്നങ്ങൾക്കും എം.ആർ.പി.യിൽനിന്നും അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കിഴിവും ഓരോ ഓൺലൈൻ ബില്ലിന് അഞ്ച് ശതമാനം കിഴിവും സപ്ലെകോ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ആദ്യ ഓൺലൈൻ വിൽപന നടത്തി. കഴിഞ്ഞ മാസം 80 ലക്ഷം രൂപയുടെ വിൽപന നടത്തിയ സപ്ലൈകോ കണ്ണൂർ സൂപ്പർ മാർക്കറ്റ് ഒ.എ.സി കെ.വി. ബിജു, ഡിപ്പോ മാനേജർ ജി. മാധവൻ പോറ്റി എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ, സപ്ലെകോ കോഴിക്കോട് റീജനൽ മാനേജർ എൻ. രഘുനാഥ്, ജില്ല സപ്ലൈ ഓഫിസർ കെ. അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
Next Story