Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 12:05 AM GMT Updated On
date_range 13 Jan 2022 12:05 AM GMT'റേഷൻ കടകൾ പ്രവർത്തിപ്പിക്കാൻ നടപടി വേണം'
text_fieldsbookmark_border
കണ്ണൂർ: ഡേറ്റ സൻെററിലെ തകരാർ മൂലം അഞ്ച് ദിവസമായി മുടങ്ങിയ റേഷൻ വിതരണം പൂർവരൂപത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. ഇ-പോസ് വഴി വിവരങ്ങൾ രേഖപ്പെടുത്തി റേഷൻ വിതരണം നടത്താൻ കഴിയാതെ വന്നതോടെ ഭക്ഷ്യമന്ത്രി ഇടപെടുകയും തകരാർ പരിഹരിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും സോഫ്റ്റ് വെയർ തകരാറിലാവുകയും റേഷൻ വിതരണം സ്തംഭിക്കുകയും ചെയ്തു. അഞ്ച് ദിവസമായി റേഷൻ വിതരണം മുടങ്ങിക്കിടക്കുന്നതുമൂലം പ്രയാസത്തിലായ ഉപഭോക്താക്കളും റേഷൻ വ്യാപാരികളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും കരീം ചേലേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story