Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈക്ക് യാത്രികന്...

ബൈക്ക് യാത്രികന് കാട്ടുപന്നിയുടെ കുത്തേറ്റു

text_fields
bookmark_border
ശ്രീകണ്ഠപുരം: ബൈക്ക് യാത്രക്കാരനെ കാട്ടുപന്നി കുത്തിപ്പരിക്കേൽപിച്ചു. പയ്യാവൂർ ചീത്തപാറയിലെ പുതിയ പുരയിൽ രാജീവനാണ് (40) പരിക്കേറ്റത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ ചീത്തപാറ റോഡിൽ നിന്ന്​ ഓടിവന്ന പന്നിക്കൂട്ടം രാജീവന്‍റെ ബൈക്കിനു കുറുകെ ഓടിയാണ് അപകടമുണ്ടായത്. റോഡിലേക്കു വീണ രാജീവനെ പന്നി കുത്തുകയായിരുന്നു. കാലിനാണ് പരിക്കേറ്റത്. പയ്യാവൂർ ആശുപത്രിയിൽ ചികിത്സ തേടി.
Show Full Article
TAGS:
Next Story