Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 12:02 AM GMT Updated On
date_range 13 Jan 2022 12:02 AM GMTസി.പി.എം അക്രമം അഴിച്ചുവിടുന്നു -മാർട്ടിൻ ജോർജ്
text_fieldsbookmark_border
തളിപ്പറമ്പ്: ഗാന്ധിപ്രതിമകൾപോലും തകർക്കുന്ന വിവരദോഷികളായി സി.പി.എം മാറിയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്. ഇടുക്കിയിൽ നടന്ന ഒരു ദാരുണസംഭവം മറയാക്കി ജില്ലയിലൊന്നാകെ സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ അക്രമത്തിനിരയായ കോൺഗ്രസ് ഓഫിസുകൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃച്ചംബരം പട്ടപ്പാറയിലെയും പനങ്ങാട്ടൂരിലെയും അക്രമത്തിനിരയായ കോൺഗ്രസ് ഓഫിസുകൾ അദ്ദേഹം സന്ദർശിച്ചു. നേതാക്കളായ കെ.സി. മുഹമ്മദ് ഫൈസൽ, രജിത്ത് നാറാത്ത്, ടി. ജനാർദനൻ, റഷീദ് കവ്വായി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story