Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:37 AM IST Updated On
date_range 9 Jan 2022 5:37 AM ISTകെ.ജി.എം.ഒ.എ വാഹന പ്രചാരണജാഥക്ക് സ്വീകരണം
text_fieldsbookmark_border
പയ്യന്നൂർ: കാസർകോട് ജില്ലയിൽനിന്ന് ആരംഭിച്ച കെ.ജി.എം.ഒ.എ സംസ്ഥാന സമരപ്രചാരണ ജാഥക്ക് പയ്യന്നൂർ താലൂക്കാശുപത്രി പരിസരത്ത് ആദ്യ സ്വീകരണം നൽകി. ഡോ. സി. അജിത്കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. കെ. പ്രകാശൻ ജാഥാ ക്യാപ്റ്റൻ നോർത്ത് സോൺ ജോയന്‍റ് സെക്രട്ടറി ഡോ. സി.പി. ബിജോയിയെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ഡോ. ബിജോയ് സമരവിശദീകരണ സന്ദേശം നൽകി. തളിപ്പറമ്പ് താലൂക്കാശുപത്രി, കണ്ണൂർ ജില്ല ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ജാഥാ പര്യടനം നടത്തി. ഐ.എം.എ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ഡോ. കെ.വി. മുകുന്ദൻ, ഡോ. കെ. ശശിധരൻ, കെ.ജി.എം.ഒ.എ സംസ്ഥാന സമിതി അംഗങ്ങളായ ഡോ. രാജേഷ്, ഡോ. സച്ചിൻ, ജില്ല സെക്രട്ടറി ഡോ. രമിത്, ഐ.എം.എ സെക്രട്ടറിമാരായ ഡോ. രാജ്‌മോഹൻ, ഡോ. രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ടുമാരായ ഡോ. വി.കെ. രാജീവൻ, ഡോ. ആശാദേവി, ഡോ. അനിൽകുമാർ, ഡോ. രേഖ രഞ്ജിത്ത്, ഡോ. പുഷ്പരാജ്, ഡോ. സുനിത മേനോൻ, ഡോ. അഞ്ജു, ഡോ. ജിതിൻ രാജ്, ഡോ. മുനീർ തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ ഡോ. അരുൺ ശങ്കർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story