Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവർഗീയമായ ചേരിതിരിവിന്...

വർഗീയമായ ചേരിതിരിവിന് ശ്രമം -കെ. മുരളീധരൻ എം.പി

text_fields
bookmark_border
വർഗീയമായ ചേരിതിരിവിന് ശ്രമം -കെ. മുരളീധരൻ എം.പി
cancel
തലശ്ശേരി: ഹൈടെക് യുഗത്തിൽ വർഗീയമായ ചേരിതിരിവിന് ശ്രമം നടക്കുന്നതായി കെ. മുരളീധരൻ എം.പി. ഇത് അപകടമാണ്. കാലം പുരോഗമിച്ചെങ്കിലും മാറ്റമുണ്ടാകുന്നില്ല. പഴയ പല സിനിമകളും ഇന്നിറങ്ങിയിരുന്നെങ്കിൽ ചോരപ്പുഴ ഒഴുകുമായിരുന്നു. ആരോടും ഏറ്റുമുട്ടാതെ എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ടുപോകാൻ നമുക്കാവണമെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസ് കണ്ണൂർ ജില്ല കമ്മിറ്റി ഗോൾഡൻ ജൂബിലി ആഘോഷം തലശ്ശേരി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഡോ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ മുഖ്യപ്രഭാഷണം നടത്തി. എ.എൻ. ഷംസീർ എം.എൽ.എ, പി.ഒ.ജെ. ലബ്ബ, സി. ഹാരിസ്, എ.എ. ബഷീർ, അഡ്വ. കെ.എ. ലത്തീഫ്, കെ.എസ്.എ. ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു. മുതിർന്ന പ്രവർത്തകരെ ആദരിക്കലും മെറിറ്റ് സ്കോളർഷിപ് അവാർഡ് വിതരണവും നടന്നു. യു.വി. അഷ്റഫ് സ്വാഗതം പറഞ്ഞു. പടം.... എം.ഇ.എസ് ജില്ല കമ്മിറ്റി ഗോൾഡൻ ജൂബിലി ആഘോഷം തലശ്ശേരിയിൽ കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story