Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 12:06 AM GMT Updated On
date_range 9 Jan 2022 12:06 AM GMTഗുണ്ടർട്ട് പാർക്ക് നവീകരിച്ചു
text_fieldsതലശ്ശേരി: തിരുവങ്ങാട് എൻ.എസ്.എസ് യൂനിറ്റ് തലശ്ശേരി നഗരസഭയുമായി ചേർന്ന് സ്റ്റേഡിയത്തിന് മുൻവശത്തെ . നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയതു. മരത്തൈകൾ നട്ട് സബ് കലക്ടർ അനുകുമാരി പരിസ്ഥിതി സംരക്ഷണ സൗന്ദര്യവത്കരണ ഉദ്യമത്തിന് തുടക്കംകുറിച്ചു. തിരുവങ്ങാട് സ്കൂൾ പി.ടി.എ പ്രസിഡന്‍റ് യു. ബ്രിജേഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ബിജില സംസാരിച്ചു. പ്രിൻസിപ്പൽ എ.കെ. അബ്ദുൽ ലത്തീഫ് സ്വാഗതവും പ്രോഗ്രാം ഓഫിസർ കെ.പി. ഷമീമ നന്ദിയും പറഞ്ഞു. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ എ.കെ. അഷ്റഫ് സന്ദേശം നൽകി. ഉമേഷ്, ജയരാജൻ, ഷിനോജ്, ശ്യാം, ഷെമിൻ, വെൽബോൺ, നിഷാത്ത്, തഹ്സീബ്, സജിനി എന്നീ അധ്യാപകരുടെയും പി.ടി.എ അംഗം പ്രകാശന്റെയും നേതൃത്വത്തിൽ ചെടികളും തണൽമരങ്ങളും വെച്ചുപിടിപ്പിച്ചു.
Next Story