Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 12:06 AM GMT Updated On
date_range 9 Jan 2022 12:06 AM GMTതാണയിൽ കോർപറേഷൻ പേ പാർക്കിങ് കേന്ദ്രം തുടങ്ങി
text_fieldsbookmark_border
കണ്ണൂർ: കോർപറേഷന്റെ സഹകരണത്തോടെ താണ ബിപി ഫാറൂഖ് റോഡിൽ (താണ-സിറ്റി റോഡ്) തുടങ്ങിയ പാർക്കിങ് കേന്ദ്രം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. സന്നദ്ധസേവകരായ വിവിധ സോഫ്റ്റ്വെയർ എൻജിനീയർമാരുടെ കൂട്ടായ്മയിലാണ് സ്വകാര്യവ്യക്തിയുടെ 65 സെന്റ് സ്ഥലത്ത് പേ പാർക്കിങ് കേന്ദ്രം തുടങ്ങിയത്. ഒരേസമയം 50ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. പാർക്ക് ഇൻ ഷുവർ എന്ന ആപ്പും വെബ്സൈറ്റും ഉപയോഗിച്ചാണ് പാർക്കിങ് നിയന്ത്രിക്കുന്നത്. പരിപാടിയിൽ ഡെപ്യൂട്ടി മേയർ കെ. ഷബിന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. പി. ഇന്ദിര, പി. ഷമീമ, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എൻ. ഉഷ, ട്രാഫിക് പൊലീസ് സബ് ഇൻസ്പെക്ടർമാരായ കെ.വി. മഹീന്ദ്രൻ, കെ.സി. വിനോദ്, സജീവൻ കേളോത്ത്, പാർക്ക് ഇൻ ഷുവർ പ്രതിനിധികളായ നാഫിഹ്, അരുൺജിത്, രാഹുൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story