Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:36 AM IST Updated On
date_range 9 Jan 2022 5:36 AM ISTസൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
കൂത്തുപറമ്പ്: എസ്.വൈ.എസ് സാന്ത്വനം കോട്ടയം സർക്കിൾ കമ്മിറ്റി, കണ്ണൂർ ജിം കെയർ, മലബാർ ഐ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശു രോഗം, അസ്ഥിരോഗം, ഇ.എൻ.ടി, നേത്രരോഗം തുടങ്ങിയ വിഭാഗം പരിശോധന നടത്തി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് കൂത്തുപറമ്പ് സോൺ പ്രസിഡന്‍റ് ഫൈളു റഹ്മാൻ ശാമിൽ ഇർഫാനി സാന്ത്വന സന്ദേശം നൽകി. കേരള മുസ്‍ലിം ജമാഅത്ത് പ്രസിഡന്‍റ് ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. കോട്ടയം പഞ്ചായത്ത് പ്രസിഡന്‍റ് സി. രാജീവൻ, കതിരൂർ സബ് ഇൻസ്പെക്ടർ കെ.വി. ഉമേഷ്, സയ്യിദ് സഅദുല്ല സഖാഫി, ഡോ. മുഹമ്മദ് അഷ്‌വാഖ്, പി.ടി.എ പ്രസിഡന്‍റ് ടി.കെ. ഷമീം, സിദ്ദീഖ് മാഞ്ഞു, സാന്ത്വനം പലിയേറ്റിവ് കൺവീനർ സിയാദ് മൂരിയാട്, അഷ്‌റഫ് ചെമ്പിലാലി, കെ. അബൂട്ടി, ജിം കെയർ മാനേജർ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു. ഉനൈസ് സഖാഫി സ്വാഗതവും കെ.പി. അനസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story