Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 12:03 AM GMT Updated On
date_range 9 Jan 2022 12:03 AM GMTപുഷ്പഫല പ്രദർശനവും കാർഷികമേളയും
text_fieldsbookmark_border
തളിപ്പറമ്പ്: കണ്ണൂർ ജില്ല പഞ്ചായത്തും കരിമ്പം ജില്ല കൃഷിഫാമും സംയുക്തമായി 14 മുതൽ 30വരെ കരിമ്പം ഫാമിൽ പുഷ്പഫല പ്രദർശനവും കാർഷികമേളയും സംഘടിപ്പിക്കും. സംഘാടകസമിതി രൂപവത്കരണയോഗം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ കെ.കെ. രത്നകുമാരി, യു.പി. ശോഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ, കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രാജീവൻ എന്നിവരും വിവിധ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും സംബന്ധിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ചെയർമാനായും ഫാം സൂപ്രണ്ട് സ്മിത ഹരിദാസ് ജനറൽ കൺവീനറായും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ട്രഷററായും സംഘാടക സമിതി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story