Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഗ്നിരക്ഷാസേനക്ക്...

അഗ്നിരക്ഷാസേനക്ക് പുതിയ വാഹനം

text_fields
bookmark_border
പയ്യന്നൂർ: പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിന് കേരളസർക്കാർ പുതുതായി അനുവദിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫയർ ടെൻഡർ വാഹനം ടി.ഐ. മധുസൂദനൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. 5000 ലിറ്റർ ജലസംഭരണ ശേഷിയുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മോണിറ്ററിങ് സിസ്റ്റം, കട്ടർ ഡോർ ലോക്ക് ബ്രേക്ക് സംവിധാനം, ഒരേസമയം തന്നെ നാലു ഡെലിവറി ലൈൻസ്, മറ്റ് അത്യാധുനിക ഉപകരണങ്ങളുമടക്കം ഒട്ടനവധി സജ്ജീകരണങ്ങളാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ എം.എസ്. ശശിധരൻ അധ്യക്ഷത വഹിച്ചു. ഒ.സി. കേശവൻ നമ്പൂതിരി, എ. സുധിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story