Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 12:05 AM GMT Updated On
date_range 6 Jan 2022 12:05 AM GMTമുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനുമുന്നിൽ കീഴടങ്ങില്ല - മുല്ലപ്പള്ളി
text_fieldsപാനൂർ: മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ധാർഷ്ട്യത്തിനുമുന്നിൽ കേരള ജനത കീഴടങ്ങില്ലെന്ന് മുല്ലപ്പളളി രാമചന്ദ്രൻ. പാനൂരിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ-റെയിലിന്‍റെ സാമൂഹിക- പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചോ സാമ്പത്തിക ബാധ്യതയെക്കുറിച്ചോ പറയാതെ മുഖ്യമന്ത്രി കോൺഗ്രസിനെ ഭീഷണിപ്പെടുത്തുകയാണ്. കോൺഗ്രസ് കെ-റെയിലിനെതിരെ നടത്തിയത് യുദ്ധപ്രഖ്യാപനം തന്നെയാണ്. കോൺഗ്രസിന്റെ ശക്തിയെ കുറച്ചുകാണേണ്ട. കേരളത്തിന്‍റെ പരിസ്ഥിതിയെ നശിപ്പിക്കുകയും നദികളുടെ സ്വാഭാവിക ഒഴുക്ക് തടയുകയും ചെയ്യുന്ന ഈ പദ്ധതി ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story