Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 12:05 AM GMT Updated On
date_range 6 Jan 2022 12:05 AM GMTചക്കക്കാലം വരവായി
text_fields(അസീസ് കേളകം) കേളകം: മലയാളികളുടെ സ്വന്തം . മായം കലരാത്ത ചുരുക്കം ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് ചക്ക. കേരളത്തില്‍ ഒരുവര്‍ഷം 35 മുതല്‍ 50 കോടി ടണ്‍ വരെ ചക്ക വിളയുന്നുണ്ടെന്നാന്ന് കണക്ക്. ജനുവരി മുതല്‍ ജൂണ്‍ വരെയാണ് കേരളത്തില്‍ ചക്ക സീസണ്‍. മാര്‍ച്ച് മുതല്‍ പഴുത്തുതുടങ്ങുന്ന ചക്ക, മഴക്കാലം തുടങ്ങുന്നതോടെ ആര്‍ക്കും വേണ്ടാതാവുന്ന അവസ്ഥയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജാക്ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്‍റെ പ്രവത്തനം ശ്രദ്ധേയമാണ്. രുചിക്ക് പുറമേ ചക്ക ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ പലതാണ്. വൈറ്റമിൻ എ, സി, തയാമിൻ, പൊട്ടാസ്യം, കാത്സ്യം, റൈബോഫ്ലേവിൻ, അയേൺ, നിയാസിൻ, സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കൾ ചക്കയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാളമുള്ളതിനാൽ ഹൃദയാരോഗ്യത്തിനും ദഹനത്തിനും വളരെ നല്ലതാണ്. പൊട്ടാസ്യം ബി.പി കുറക്കും. ഇരുമ്പ് വിളർച്ച മാറ്റും. ഹോർമോൺ ഉൽപാദനം ശരിയായരീതിയിൽ നടക്കുന്നതിന് ചക്ക സഹായിക്കും. ധാരാളം മഗ്നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കുകയും ചെയ്യുമെന്നാണ് പഠന റിപ്പോർട്ടുകൾ. വൈറ്റമിൻ എ അടങ്ങിയിട്ടുള്ളതിനാൽ കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. ചക്കക്ക് മധുരം നൽകുന്ന സുക്രോസ്, ഫ്രക്ടോസ് എന്നീ ഘടകങ്ങൾ ശരീരത്തിന് ഊർജം നൽകുകയും ചർമം മൃദുവാക്കുകയും ചെയ്യും. ചക്കയിലുള്ള ലിഗ്നാൻസ് എന്ന പോളിന്യൂട്രിയന്‍റുകൾ അർബുദം തടയുകയും ചെയ്യുന്നു. ചക്കയെ കേരളത്തിന്‍റെ സംസ്ഥാന ഫലമായും രണ്ടാം കേരവൃക്ഷമെന്നും പുകഴ്ത്തി പ്രഖ്യാപനം വന്നതല്ലാതെ സംഭരണത്തിനും വിപണനത്തിനും പദ്ധതികളില്ല. വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും മികച്ച കയറ്റുമതി സാധ്യതയും കർഷകർക്ക് വരുമാനവർധനയും നിലനിൽക്കെ സർക്കാർതലത്തിൽ സംഭരണത്തിന് നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
Next Story