Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 12:01 AM GMT Updated On
date_range 6 Jan 2022 12:01 AM GMTസംരക്ഷണ ഭിത്തി ഇടിഞ്ഞു
text_fieldsഇരിട്ടി: കല്ലുമുട്ടിയിൽ പുഴയോരത്ത് വീടിനും പറമ്പിനും സുരക്ഷ ഉറപ്പാക്കാൻ സംരക്ഷണഭിത്തി കെട്ടുന്നതിനിടയിൽ ഇടിഞ്ഞു. ബാരാപ്പുഴയുടെ തീരത്തോടുചേർന്ന് വീടിനും പറമ്പിനും സംരക്ഷണഭിത്തി കെട്ടുന്നതിനിടയിലാണ് കല്ലുകെട്ട് പുഴയിലേക്ക് ഇടിഞ്ഞത്. ഈ സമയം തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടുലക്ഷത്തോളം രൂപ വായ്പയെടുത്താണ് കല്ലുമുട്ടിയിലെ പുത്തൻപുരയ്ക്കൽ ജോസ് സംരക്ഷണഭിത്തി കെട്ടുന്നത്. ഇവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടുമെന്ന് മാടത്തിൽ വാർഡ് അംഗം സാജിത് മാടത്തിൽ പറഞ്ഞു.
Next Story