Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽ ഹിന്ദു...

കണ്ണൂരിൽ ഹിന്ദു ഐക്യവേദി പ്രകടനം

text_fields
bookmark_border
കണ്ണൂർ: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ​സംസ്ഥാനത്ത്​ ബുധനാഴ്ച പ്രക്ഷോഭത്തിന്​ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ്​ മുന്നറിയിപ്പിനിടെ കണ്ണൂർ നഗരത്തിൽ ഹിന്ദു ഐക്യവേദി പ്രകടനം. ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്​ജിത് ശ്രീനിവാസ​ന്‍റെ കൊല എൻ.ഐ.എ അന്വേഷിക്കുക, തീവ്രവാദ സംഘടനയായ എസ്​.ഡി.പി.ഐയെ നിരോധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രകടനം. മുതിർന്ന നേതാക്കളായ വത്സൻ തില്ല​ങ്കേരി, ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ എൻ. ഹരിദാസ്​ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച വൈകീട്ടോടെ പ്രകടനം. നൂറുകണക്കിന്​ പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. ഇന്‍റലിജൻസ്​ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ മിക്കയിടങ്ങളിലും കനത്ത പൊലീസ്​ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ്​ മുന്നറിയിപ്പില്ലാതെ കണ്ണൂർ നഗരത്തിൽ പ്രകടനം നടന്നത്​. തുടർന്ന്​ വൻ പൊലീസ്​ സന്നാഹത്തിന്‍റെ അകമ്പടിയോടെയായിരുന്നു പ്രകടനം നഗരം ചുറ്റി സമാപിച്ചത്​.
Show Full Article
TAGS:
Next Story