Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 12:00 AM GMT Updated On
date_range 6 Jan 2022 12:00 AM GMTമാധ്യമ പഠന ക്യാമ്പ് തുടങ്ങി
text_fieldsbookmark_border
കണ്ണൂർ: സർവകലാശാല വിദ്യാർഥി യൂനിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന മാധ്യമ പഠന ക്യാമ്പിന് മാങ്ങാട്ടുപറമ്പ് കാമ്പസിൽ തുടക്കമായി. എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർവകലാശാല യൂനിയൻ ചെയർമാൻ അഡ്വ. എം.കെ. ഹസൻ അധ്യക്ഷത വഹിച്ചു. ഡി.എസ്.എസ് ഡോ. ടി.പി. നഫീസ ബേബി, ജേണലിസം വകുപ്പ് കോഴ്സ് ഡയറക്ടർ പ്രസന്നൻ ആനന്ദൻ എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തകരായ അഭിലാഷ് മോഹന്‍, നിലീന അത്തോളി, കെ.ഒ. ശശിധരന്, അനില്‍ കുരുടത്ത്, കെ. ബാലകൃഷ്ണന്, എ.കെ. ഹാരിസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പത്മനാഭന് തുടങ്ങിയവര്‍ കോവിഡ് കാല അനുഭവങ്ങളും പ്രവര്‍ത്തന രീതികളും വിശദീകരിച്ചു. 140ഓളം വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കാളികളായത്. ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story