Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 12:07 AM GMT Updated On
date_range 5 Jan 2022 12:07 AM GMTസംസ്ഥാന ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ് കണ്ണൂരിൽ
text_fieldsകണ്ണൂർ: ഈ വർഷത്തെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി ഏഴ്,എട്ട്, ഒമ്പത് തീയതികളിലായി കണ്ണൂർ ടൗൺ സ്ക്വയറിൽ രണ്ട് ഗോദകളിലായാണ് മത്സരം നടക്കുക. ഏഴിന് രാവിലെ 10.30ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് ഒ.കെ. വിനീഷ് അധ്യക്ഷത വഹിക്കും. ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നായി 420 ഓളം ഗുസ്തി താരങ്ങൾ ഗ്രീക്കോറോമൻ, ഫ്രീസ്റ്റൈൽ വിഭാഗങ്ങളിലായി മത്സരിക്കും. കേരള ഗുസ്തി ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽനിന്ന് തിരഞ്ഞെടുക്കും. ജില്ല ഗുസ്തി അസോസിയേഷന്‍റെ നേതൃത്വത്തിൽ പരിശീലനത്തിനായി സ്ഥിരം അക്കാദമി യഥാർഥ്യമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു. ദേശീയ മത്സരത്തിൽ മെഡൽ നേടിയ സ്റ്റഫാനോ ഷാജുവിനെ ചാമ്പ്യൻഷിപ് വേദിയിൽ അനുമോദിക്കും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഒ.കെ. വിനീഷ്, ജില്ല ഗുസ്തി അസോസിയേഷൻ പ്രസിഡൻറ് വി.എൻ. മുഹമ്മദ് ഫൈസൽ, സെക്രട്ടറി എം. നിസാമുദ്ദീൻ, ധീരജ് കുമാർ, ജിനചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Next Story