Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓയിൽ മില്ലിന്...

ഓയിൽ മില്ലിന് തീപിടിച്ചു

text_fields
bookmark_border
ഓയിൽ മില്ലിന് തീപിടിച്ചു
cancel
കല്യാശ്ശേരി: കല്യാശ്ശേരി ബംഗാൾ റോഡരികിൽ സ്വകാര്യ . കെട്ടിടവും യന്ത്രങ്ങളും നിരവധി ക്വിന്‍റൽ തേങ്ങയും കൊപ്രയും കത്തിനശിച്ചു. അഞ്ചാംപീടികയിൽ ജെ.പി ഓയിൽ മില്ല് നടത്തുന്ന ബൽരാജ് ചേലിലിന്‍റെ വീടിനോട് ചേർന്നുള്ള ഓയിൽ മില്ലിനാണ്​​ തീപിടിച്ചത്​. കൊപ്ര ഉണക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട്​ 2.30ഓടെ മില്ലിൽനിന്ന്​ പുക ഉയർന്നുവരുകയും തീപിടിക്കുകയുമാണുണ്ടായത്. നാട്ടുകാർ അരമണിക്കൂറോളം ശ്രമിച്ചിട്ടും തീയണക്കാനായില്ല. തുടർന്ന് തളിപ്പറമ്പിൽനിന്ന്​ രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ്​ തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും ഓയിൽ മിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു. തീ സമീപത്തെ വീട്ടിലേക്ക് പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തളിപ്പറമ്പ് അഗ്നിശമന സേനാവിഭാഗം സ്റ്റേഷന്‍ ഓഫിസര്‍ പി.വി. അശോകന്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍ കെ.വി. സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്​ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
Show Full Article
TAGS:
Next Story