Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 12:05 AM GMT Updated On
date_range 5 Jan 2022 12:05 AM GMTഗർഭാശയഗള-സ്തനാർബുദ പരിശോധന മെഗാ ക്യാമ്പ്
text_fieldsതലശ്ശേരി: മലബാർ കാൻസർ കെയർ സൊസൈറ്റി തലശ്ശേരി റോട്ടറി ക്ലബിൻെറ സഹകരണത്തോടെ കുട്ടിമാക്കൂലിൽ ഗർഭാശയഗള, സ്തനാർബുദ പരിശോധനക്കായി മെഗാ ക്യാമ്പ് സംഘടിപ്പിക്കും. തലശ്ശേരിയിലും പരിസരങ്ങളിലുമുള്ളവർക്ക് വെള്ളിയാഴ്ച വിശദ പരിശോധനകൾക്ക് വിധേയമാവാമെന്ന് സംഘാടകർ അറിയിച്ചു. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നതും ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ച് പൂർണമായി സുഖപ്പെടുത്താൻ സാധിക്കുന്നതുമാണ് ഗർഭാശയഗള - സ്തനാർബുദം. കാൻസറിൻെറ വിദൂര സാധ്യതകൾപോലും തിരിച്ചറിയാൻ ഉപകരിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ ക്യാമ്പിൽ പരിശോധനക്ക് ഉപയോഗിക്കുന്നുണ്ട്. രാവിലെ കുട്ടിമാക്കൂൽ ശ്രീനാരായണ ധർമ പ്രകാശിനി വായനശാലയിൽ തലശ്ശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം നിർവഹിക്കും. ഐ.എം.എ പ്രസിഡന്‍റ് ഡോ. മിനി ബാലകൃഷ്ണൻ വിശിഷ്ടാതിഥിയാകും. വാർത്തസമ്മേളനത്തിൽ മേജർ പി. ഗോവിന്ദൻ, കെ.കെ. സന്തോഷ് കുമാർ, സി. സോമൻ, ഐ. അനിത, ടി.എം. ദിലീപ് കുമാർ, എം.പി. ശ്യാം, പി. റാജിബ് റുസ്തം എന്നിവർ പങ്കെടുത്തു.
Next Story