Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 12:04 AM GMT Updated On
date_range 5 Jan 2022 12:04 AM GMTകെ-റെയിൽ പദ്ധതിക്കെതിരെ ധർണ
text_fieldsപഴയങ്ങാടി: കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി മാടായി മേഖല യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ പഴയങ്ങാടി സബ് രജിസ്ട്രാർ ഓഫിസിനു മുന്നിൽ ധർണ നടത്തി. കണ്ണൂർ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. വിരലിലെണ്ണാവുന്ന സമ്പന്നർക്കു വേണ്ടി ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന ദുരന്തപാതയാണ് സിൽവർ ലൈനെന്നും ഈ ദുരന്തപാതക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല ചെയർമാൻ എ.പി. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനകീയ സമിതി ജില്ല കൺവീനർ അഡ്വ. വിവേക്, എ.വി. സനൽകുമാർ, സുധീഷ് കടന്നപ്പള്ളി, വി.പി. മുഹമ്മദാലി മാസ്റ്റർ, കെ.പി. ചന്ദ്രാംഗതൻ, പ്രഭാകരൻ കടന്നപ്പള്ളി, എം. പവിത്രൻ, പി.വി. ഗഫുർ, കെ. ആലി കുഞ്ഞി, കെ.വി. സതീഷ് കുമാർ, എം.വി. നജീബ്, അഡ്വ. ആർ. അപർണ എന്നിവർ സംസാരിച്ചു.
Next Story