Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപേരാവൂർ ബ്ലോക്ക്...

പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം നാളെ

text_fields
bookmark_border
പേരാവൂർ: ജില്ല ക്ഷീരവികസന വകുപ്പ്, പേരാവൂർ ബ്ലോക്കിലെ വിവിധ ക്ഷീരവികസന സഹകരണ സംഘങ്ങൾ, മിൽമ ത്രിതല പഞ്ചായത്തുകൾ, മൃഗസംരക്ഷണ വകുപ്പ്, പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം എന്നിവ സംയുക്തമായി നടത്തുന്ന ബ്ലോക്ക് ക്ഷീരകർഷക സംഗമം വ്യാഴാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ടുവരെ തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ക്ഷീര വികസന ഓഫിസർ സോഫിയ പി. സഖറിയ, ഡെയറി ഫാം ഇൻസ്‌പെക്ടർ ജെ.എൽ. സുമേഷ്, സംഘാടക സമിതി ചെയർമാൻ കെ. ശശീന്ദ്രൻ, പേരാവൂർ ക്ഷീരസംഘം സെക്രട്ടറി കെ. ശ്രീജിത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 8.30ന് സംഘാടക സമിതി ചെയർമാൻ കെ. ശശീന്ദ്രൻ പതാകയുയർത്തും. 9.15ന് ക്ഷീര വികസന സെമിനാർ നടക്കും. 11ന്​ പൊതുസമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്വിങ്കിൾ മാത്യു പദ്ധതി വിശദീകരിക്കും. ക്ഷീരസംഘത്തെയും കർഷകരെയും ആദരിക്കൽ, എക്‌സിബിഷൻ എന്നിവയുമുണ്ടാവും.
Show Full Article
TAGS:
Next Story