Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 12:04 AM GMT Updated On
date_range 5 Jan 2022 12:04 AM GMTകണ്ണൂർ വിമാനത്താവള-വയനാട് നാലുവരിപ്പാത: പ്ലാൻ പരിശോധനക്കായി പ്രദർശിപ്പിച്ചു
text_fieldsകേളകം: വിമാനത്താവളം-വയനാട് നാലുവരിപ്പാതയുടെ പ്ലാൻ പരിശോധനക്കായി പ്രദർശിപ്പിച്ചു. നാലുവരിപ്പാത കടന്നുപോകുന്ന സ്ഥലങ്ങളുടെ അലൈൻമെന്‍റാണ് കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ ജനങ്ങൾക്കായി പ്രദർശിപ്പിച്ചത്. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് റോയി നമ്പുടാകം, പഞ്ചായത്തംഗങ്ങൾ, കേരള റോഡ് ഫണ്ട് ബോർഡ് അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ സജിത്ത് എന്നിവർ റോഡ് കടന്നുപോകുന്ന സ്ഥലങ്ങളുടെ വിവരങ്ങളും പൊതുജനങ്ങളുമായി പങ്കുവെച്ചു. കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ രാവിലെ 5, 6, 7 വാർഡുകളിൽപെട്ടവർക്കായിരുന്നു ആദ്യ പ്രദർശനം, തുടർന്ന് ബാക്കിയുള്ള വാർഡുകളിൽപെട്ടവർക്കും പ്രദർശനവും രേഖകൾ പരിശോധിക്കാനും അവസരം നൽകി. നിലവിൽ മാനന്തവാടി-ബോയ്‌സ്ടൗൺ -മട്ടന്നൂർ റോഡിന്‍റെ സർവേ നടപടികൾ പൂർത്തിയായിട്ടുണ്ട്. വിശദവിവരങ്ങൾ സർക്കാറിൽ സമർപ്പിച്ച് ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ കല്ലുകൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Next Story