Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: കേന്ദ്രം നഷ്ടപരിഹാരം അനുവദിച്ചു

text_fields
bookmark_border
പാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിന്‍റെ ഭാഗമായി വീടൊഴിഞ്ഞു പോകുന്നവർക്കും വ്യാപാരികൾക്കും കേന്ദ്രം നഷ്ടപരിഹാരം അനുവദിച്ചു. എന്നാൽ, സംസ്ഥാന വിഹിതം ലഭിക്കാത്തതിനാൽ തുകവിതരണം വൈകും. നഷ്ടപരിഹാരം നൽകുന്നതിന്​ 75 ശതമാനം തുക കേന്ദ്രസർക്കാറും 25 ശതമാനം സംസ്ഥാന സർക്കാറുമാണ്​ അനുവദിക്കേണ്ടത്. ഒഴിഞ്ഞുപോകേണ്ട ഒരു കടക്ക്​ 75,000 രൂപ അനുവദിക്കും. വീട് ഒഴിഞ്ഞുപോകുന്നവർക്ക് നിലവിലുള്ള നഷ്ടപരിഹാരത്തുകക്ക്​ പുറമെ ഓരോ വീടിനും 2,86,000 രൂപയും അനുവദിക്കും. ചെറുതാഴം, കുഞ്ഞിമംഗലം, ഏഴോം വില്ലേജുകളിലേക്ക്​ 5.14 കോടി രൂപയാണ് കേന്ദ്രസർക്കാർ ഒന്നാം ഗഡുവായി അനുവദിച്ചത്. കല്യാശ്ശേരി, പാപ്പിനിശ്ശേരി പഞ്ചായത്തിലുള്ള വ്യാപാരികൾക്കും വീടൊഴിയുന്നവർക്കും ഇതേ തോതിൽ നഷ്ടപരിഹാരത്തുക ലഭിക്കും. തളിപ്പറമ്പ് നമ്പർ 2 തഹസിൽദാർക്ക് തുക കിട്ടിയതായാണ് അറിയുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ വിഹിതം ഇതേവരെ അനുവദിക്കാത്തതിനാൽ തുക വിതരണം ചെയ്യാതെ നിർത്തിവെച്ചതായാണ് അറിയുന്നത്. വ്യാപാരികൾ ആധാർ കാർഡ്, പാൻ കാർഡ്, ബിൽഡിങ്​ പെർമിറ്റ്, ഉടമസ്ഥനുമായുള്ള അഗ്രിമെന്‍റ്​ എന്നിവ ഹാജരാക്കുന്ന മുറക്കേ തുക വിതരണം ചെയ്യൂ. ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുത്തപ്പോൾ വ്യാപാരികൾക്ക് നഷ്ടപരിഹാരം അനുവദിച്ചിരുന്നില്ല. ഇക്കാര്യത്തിൽ വ്യാപാരികൾ നിരവധി ആക്ഷേപങ്ങളുന്നയിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story