Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2022 11:59 PM GMT Updated On
date_range 4 Jan 2022 11:59 PM GMT'മുതിർന്ന പൗരന്മാരുടെ ആനുകൂല്യം പുനഃസ്ഥാപിക്കണം'
text_fieldsbookmark_border
കണ്ണൂർ: മുതിർന്ന പൗരന്മാർക്ക് ട്രെയിൻ യാത്രക്കുണ്ടായിരുന്ന ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണ കൂടിശ്ശിക ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ ജില്ല പ്രസിഡന്റ് കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, എ.ഡി. മുസ്തഫ, ഡോ. കെ.വി. ഫിലോമിന, കെ. മോഹനൻ, ജോ. സെക്രട്ടറി എം.പി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. സംഘടന ചർച്ച സംസ്ഥാന സെക്രട്ടറി പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സൗഹൃദ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി. കരുണാകരൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story